ആസൂത്രണ നീക്കത്തിലൂടെ ആസൂത്രണ ചെയര്‍മാനെ പുറത്താക്കിലീഗ് ബി ജെ പി ബന്ധം മറനീക്കി പുറത്തായെന്ന് എന്‍ വൈ എല്‍
മൊഗ്രാൽപുത്തൂർ: മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ആസൂത്രണ കമ്മിറ്റി ചെയർമാനായിരുന്ന ബാവഹാജിയെ ലീഗ് ബിജെപി അംഗങ്ങൾ കൈ കോർത്ത് പുറത്താക്കി.പഞ്ചായത്ത് ബോർഡിൻ്റെ ബിജെപിയുമായുള്ള രഹസ്യധാരണയുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് എൻ വൈ എൽ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാദിക്ക് കടപ്പുറവും ജനറൽ സെക്രട്ടറി നൗഷാദ് ബളളീറും പറഞ്ഞു .
ഏഴാം വാർഡിൽ ആർ.എസ്സ് എസ്സ് നേതാവിൻ്റെ പറമ്പിൽ പൊതുജനങ്ങളെ വെല്ല് വിളിച്ച് ടവർ നിർമ്മാണത്തിന് പഞ്ചായത്ത് അനുവാതം നൽകിയതും ഒൻപതാം വാർഡിൽ നെൽവയൽ നികത്തി നിയമ ലംഘനം നടത്തി ബിജെപി ഓഫീസ് നിർമ്മിക്കാൻ പഞ്ചായത്ത് ബോർഡ് മൗനസമ്മതം നൽകിയതും ലീഗ് ബിജെപി കൂട്ട് കെട്ടിൻ്റെ ഏറ്റവും വലിയ തെളിവാണെന്ന് ഇവർ കൂട്ടിച്ചേർത്തു . തിരഞ്ഞെടുപ്പ് കാലത്ത് അയ്യോ ബി ജെ പി വന്നേ എന്ന് നിലവിളിക്കുന്നവരുടെ യാതാർത്ഥ മുഖമാണ് ഇപ്പോൾ ഈ ബന്ധത്തിലൂടെ പുറത്തായതെന്നും അധികാരത്തിന് വേണ്ടി മുസ്ലിം ലീഗ് ഏത് നെറികെട്ട രാഷ്ട്രീയവും കളിക്കാൻ തയ്യാറാവുമെന്നും എൻ വൈ എൽ നേതാക്കൾ കൂട്ടിച്ചേർത്തു.