മന്ത്രി ദേവർകോവിലിന് കാസർകോടിന്റെ ചുമതല, ജില്ലക്ക് ആശ്വാസകരമായ പ്രഖ്യാപനമെന്ന്മൊയ്തീൻ കുഞ്ഞി കളനാട്
കാസർകോട് :സംസ്ഥാന മന്ത്രി സഭയിൽ ജില്ലയ്ക്ക് മന്ത്രി പ്രാതിനിധ്യം ഇല്ലാത്തതിൽ പ്രയാസപ്പെടുന്ന ജനങ്ങൾക്ക് ആശ്വാസം നൽകുന്ന രീതിൽ തുറമുഖം മ്യുസിയം വകുപ്പ് മന്ത്രി അഹ്മദ് ദേവേർകോവിലിനു ജില്ലാ ചുമതല നൽകിയതിലൂടെ ജില്ലയുടെ പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ട് ഈ നാടിന്റെ വികസനം ത്വരിതപ്പെടുത്താൻ സാധിക്കുമെന്ന് ഐ എൻ എൽ ജില്ല പ്രസിഡന്റ് മൊയ്ദീൻ കുഞ്ഞി കളനാട് പ്രസ്താവനയിൽ പറഞ്ഞു.ഇത് ജില്ലയിലെ ഐ എൻ എൽ പ്രവർത്തകരിൽ അതിയായ ആവേശം സൃഷ്ടിക്കും. ഐ എൻ എല്ലിന് സമുന്നതരായ നേതാക്കളെ സംഭാവന ചെയ്ത ജില്ലയാണ് കാസർകോട്. ഈ ജില്ലയിലേക്കാണ് പിണറായി സർക്കാരിന്റെ വികസനസന്ദേശവുമായി സംസ്ഥാനത്തെ ഐ എൻ എല്ലിന്റെ ആദ്യ മന്ത്രി അഹ്മദ് ദേവർകോവിൽ എത്തുന്നത്. മൊയ്തീൻ കുഞ്ഞി പറഞ്ഞു.