ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് അറസ്റ്റില്‍
കണ്ണൂര്‍: ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് അറസ്റ്റില്‍. കണ്ണൂര്‍ വിളക്കോട് സ്വദേശി ഇ.കെ നിധീഷ് ആണ് അറസ്റ്റിലായത്. മുഴക്കുന്ന് പോലീസ് സ്റ്റേഷനില്‍ രാവിലെ കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ 29-നാണ് പെണ്‍കുട്ടിയുടെ അച്ഛന് പോലീസില്‍ പരാതിപ്പെട്ടത്. വീടിനു പിന്നിലെ തോട്ടില്‍ തുണി കഴുകി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍ക്കാരനായ നിധീഷ് തൊട്ടടുത്ത സ്കൂള്‍ കെട്ടിടത്തിലേക്കു കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണു പരാതി.
പ്രദേശവാസിയാണു വിവരം പെണ്‍കുട്ടിയുടെ അച്ഛനെ അറിയിച്ചത്. പോക്സോ, പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പുകള്‍ ചേര്‍ത്താണു പോലീസ് കേസ്.
കുട്ടി പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ഒളിവില്‍പോയ നിധീഷ് കൊല്ലം ജില്ലയിലുണ്ടെന്നു പോലീസിനു വിവരം ലഭിച്ചിരുന്നു. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായെന്നു കുട്ടിയുടെ പിതാവ് പറഞ്ഞു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ നീക്കമെന്നു കുട്ടിയുടെ അച്ഛന്. രാഷ്ട്രീയസ്വാധീനമുള്ളതിനാല്‍ ഇയാള്‍ പിടിക്കപ്പെടില്ലെന്ന് ആശങ്കയുള്ളതായി കുട്ടിയുടെ അച്ഛന് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടരുന്നുവെന്നായിരുന്നു പോലീസ് ഭാഷ്യം