പുല്ലൂര്‍ ദേശീയ പാതയില്‍ ഒമ്നി വാനില്‍ കടത്തിയ 466 ലിറ്റര്‍ വിദേശമദ്യം പിടികൂടി: ഒരാള്‍ അറസ്റ്റില്‍
പെരിയ:പുല്ലൂര്‍ ദേശീയ പാതയില്‍ ഒമ്നി വാനില്‍ കടത്തുകയായിരുന്ന 54 പെട്ടികളിലായി 466 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.സംഭവത്തില്‍ കാസര്‍കോട് ബദിരടുക്ക സ്വദേശി സുരേഷയയെ അറസ്റ്റ് ചെയ്തു. ഒമ്നി വാനും പിടിച്ചെടുത്തു. ചൊവ്വാഴ്ച്ച രാവിലെയോടെയാണ് മദ്യം പിടികൂടികൂടിയത്. കാസര്‍കോട് എക്സൈസ് ആന്റി കറപ്ഷന്‍സ് സെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പിപി ജനാര്‍ദ്ദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എം.വി സുധീന്ദ്രന്‍, പി. മനോജ് , ശൈലേഷ് കുമാര്‍, മോഹന്‍ കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായത്.