മുല്ലപ്പള്ളി തെറിക്കും, ഡി.സി.സി പ്രസിഡന്റുമാരെ മാറ്റും; കേരളത്തിലെ കോണ്‍ഗ്രസില്‍ വൻ അഴിച്ചുപണിക്ക് എ.ഐ.സി.സി
ന്യൂദല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസില്‍ അഴിച്ചുപണിയ്ക്ക് എ.ഐ.സി.സി. മുഴുവന്‍ ഡി.സി.സി പ്രസിഡന്റുമാരേയും മാറ്റാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചു.
നേരത്തെ പാര്‍ട്ടിയുടെ അടിത്തട്ടില്‍ നിന്ന് തന്നെ തിരുത്തലുകള്‍ വേണമെന്ന് എ.ഐ.സി.സിയോട് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ നിര്‍ദേശിച്ചിരുന്നു.
നേരത്തെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും മുല്ലപ്പള്ളി രാമചന്ദ്രന് രാജിവെക്കാനൊരുങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കെ.പി.സി.സി പുനസംഘടനയ്ക്ക് വഴിയൊരുക്കാനാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ രാജിയെന്നാണ് റിപ്പോര്‍ട്ട്.
കെ. സുധാകരന്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെയാണ് അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പുനസംഘടന വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. കെ.പി.സി.സി അധ്യക്ഷനെ മാറ്റണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
നേരത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി സതീശനെ നിയമിച്ചിരുന്നു.