സത്യപ്രതിജ്ഞയില്‍ ഉപയോഗിച്ചത് വിവാദമായി; ‘പ്രൊഫസര്‍’ഒഴിവാക്കി മന്ത്രി ആര്. ബിന്ദു
തിരുവനന്തപുരം: മന്ത്രിയായുള്ള സത്യപ്രതിജ്ഞയില്‍ പേരിനൊപ്പം പ്രഫസര്‍ ഉപയോഗിച്ച ആര്. ബിന്ദു നിയമസഭാംഗമായി സത്യവാചകം ചൊല്ലിയപ്പോള്‍ അത് ഒഴിവാക്കി. തൃശൂര്‍ ശ്രീ കേരളവര്‍മ കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസറായിരുന്ന ബിന്ദു മന്ത്രിസഭാംഗമായപ്പോള് പേരിനൊപ്പം പ്രഫസര്‍ ചേര്‍ത്തുപറഞ്ഞത് വിവാദമായിരുന്നു.
ഇത് സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായി. ഇതിന് പിന്നാലെയാണ് സഭാംഗമായുള്ള സത്യവാചകത്തില്നിന്ന് മന്ത്രി ബിന്ദു പ്രഫസര്‍ പദവി ഒഴിവാക്കിയത്. എന്നാല്‍, സത്യവാചകം ചൊല്ലുേമ്പാള് സഭയിലെ സ്ക്രീനില്‍ പ്രഫസര്‍ പദവി കൂടി ചേര്‍ത്താണ് പേര് തെളിഞ്ഞത്. കൂടാതെ ഫേസ്ബുക്കിലെ ഇവരുടെ ഔദ്യോഗിക പേജിലും പ്രഫസര്‍ എന്നുണ്ട്.