കനത്ത മഴ: വിഴിഞ്ഞത്ത് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി; യാസ് ചുഴലിക്കാറ്റ് ഉച്ചയോടെ കരയിലെത്തും
തിരുവനന്തപുരം: കനത്ത മഴയിലും കടല്‍ക്ഷോഭത്തിലും വിഴിഞ്ഞത്ത് മൂന്ന മത്സ്യത്തൊഴിലാളികളെ കാണാതായി. ഡേവിഡ്സണ്, ശബരിയാര്, ജോസഫ് എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സ്ഥലത്തെത്തിയ മന്ത്രിമാര്‍ക്കു മുന്നില്‍ തൊഴിലാളികള്‍ പ്രതിഷേധമറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യുനമര്‍ദ്ദവും ‘യാസ്’ ചുഴലിക്കാറ്റും മൂലം ഇന്നലെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുന്നുണ്ട. രാത്രിയോടെ മഴ ശക്തമായിരുന്നു.
യാസ് ചുഴലിക്കാറ്റ് നിലവില്‍ ഒഡീഷയിലെ ദംറ തുറമുഖത്തിന് 40 കിലോമീറ്റര്‍ അകലെയാണ്. ഉച്ചയ്ക്കു മുന്‍പ് ചുഴലിക്കാറ്റ് കരയിലെത്തുമെന്നാണ് കരുതുന്നത്.