പുതിയ അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ; ക്ലാസുകള്‍ ഓണ്‍ലൈനായി
തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂളുകള്‍ തന്നെ തുറക്കാന്‍ നിര്‍ദേശം. കോവിഡ് സാഹചര്യത്തില്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും ക്ലാസുകള്‍ നടത്തുക. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവും വെവ്വേറെ വിളിച്ച ഉന്നതതല യോഗത്തിലാണ് ധാരണയായത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും.
പ്രവേശനോത്സവം സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും. അധ്യായന വര്‍ഷം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് രാവിലെ 11.30ന് വാര്‍ത്താസമ്മേളനം നടത്തും.
ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളാണ് ജൂണ്‍ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകള്‍ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. അതേസമയം പ്ലസ് വണ്‍ പരീക്ഷകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ തീരുമാനം വൈകും. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ലാസുകള്‍ ലഭിക്കും.
ഈമാസം അവസാനത്തോടെ ക്ലാസ് പൂര്‍ത്തിയാകുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു ക്ലാസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനമെടുക്കും. ഇവര്‍ക്ക് പ്ലസ് വണ്‍ പരീക്ഷ നടത്തുന്നത് സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടില്ല.
കോളജുകളിലും സര്‍വകലാശാലകളിലും ജൂണ്‍ ഒന്നിനുതന്നെ അധ്യയന വര്‍ഷം തുടങ്ങാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ച സര്‍വകലാശാല വൈസ്ചാന്‍സലര്‍മാരുടെ യോഗത്തിലാണ് ധാരണയായത്. ജൂണ്‍ 15 മുതല്‍ അവസാന വര്‍ഷ ബിരുദ, ബിരുദാന്തര കോഴ്സുകളുടെ പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്യാനും ജൂലൈ 31നകം ഫലം പ്രസിദ്ധീകരിക്കാനുമുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും മന്ത്രി നിര്‍ദേശിച്ചു.
സാേങ്കതിക സര്‍വകലാശാലയും കുസാറ്റും അവസാന വര്‍ഷ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചത് യോഗത്തില്‍ അറിയിച്ചു. മറ്റ് സര്‍വകലാശാലകള്‍ കോവിഡ് സാഹചരം വിലയിരുത്തി പരീക്ഷ നടത്തിപ്പില്‍ തീരുമാനമെടുക്കുമെന്നും യോഗത്തില്‍ അറിയിച്ചു.