ലോക്ഡൗണ്‍ നീട്ടുമോ..പിന്‍വലിക്കുമോ..തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം :രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കലാണ് പ്രധാന അജണ്ട. ഈ മാസം 28നാണ് നയപ്രഖ്യാപന പ്രസം?ഗം.
സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് തുടര്‍ന്ന് നിലവിലുള്ള സാഹചര്യവും കോവിഡ് വ്യാപനവും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. വാക്സീന് വിതരണം കാര്യക്ഷമമാക്കാനുളള നടപടികളും മന്ത്രിസഭായോഗത്തിന് മുന്‍പിലേക്ക് എത്തും. ലോക്ഡൗണ്‍ ഈമാസം മുപ്പതിന് ശേഷം നീട്ടണോ വേണ്ടയോ എന്നത് സംബന്ധിച്ച ആലോചനകള്‍ സര്‍ക്കാര്‍ ആരംഭിക്കുന്നു.
ബുധനാഴ്ച വൈകുന്നേരം ചേരുന്ന വിവിധ സമിതികളും ലോക്ഡൗണ്‍ തുടരണോ വേണ്ടയോ എന്നത് ചര്‍ച്ച ചെയ്യും. ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ മദ്യശാലകള്‍ തുറക്കണോ എന്നത് സംബന്ധിച്ചും തീരുമാനം എടുക്കേണ്ടതുണ്ട്. മദ്യശാലകള്‍ തുറന്നാല്‍ ബെവ്ക്യൂ ആപ് പരിഗണിക്കണമെന്നുളള അഭിപ്രായം എക്സൈസ് വകുപ്പില്‍ നിന്നുയര്‍ന്നിട്ടുണ്ട്. ഇതുവരെ 1000 കോടി രൂപയുടെ നഷ്ടം പിന്നിട്ടതായും ലോക്ക്ഡൗണ്‍ മാറ്റി കഴിഞ്ഞാല്‍ ഉടന്‍ ഔട്ട്ലെറ്റുകള് തുറക്കാന്‍ അനുവദിക്കണം എന്നും ബെവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്.