മാന്തോപ്പ് മൈതാനിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കി
കാഞ്ഞങ്ങാട് :ഒരു കാലഘട്ടത്തിൻ്റെ നഷ്ടപ്രതാപവും പേറി നഗര ഹൃദയത്തിൽ നിന്നിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഇനിയില്ല .നഗരത്തിലെ വിവിധ ഓഫീസുകളിലേക്കെത്തുന്നവർക്കായി അപേക്ഷകൾ പൂരിപ്പിച്ച് നൽകി ഉപജീവനം കഴിച്ചിരുന്ന നിരവധി പേർ ഇതോടെ പെരുവഴിയിലായി. പുതിയകോട്ടയിൽ എത്തുന്നവരുടെ എക്കാലത്തെയും ഓർമ്മയായിരുന്നു. മാന്തോപ്പ് മൈതാനിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം
കാഞ്ഞങ്ങാട് ടൗൺ സ്ക്വയർ നിർമ്മിക്കുന്നതിൻ്റെ ഭാഗമായാണ് കെട്ടിടം ചൊവ്വാഴ്ച കാലത്ത് ജെ സി ബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്.
മാന്തോപ്പ് മൈതാനിയുൾപ്പെടെ പൈതൃകനഗരത്തിൻ്റെ ഭാഗമായി മോടി കൂട്ടുന്നതിനാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കിയത്.
കഴിഞ്ഞ നഗരസഭ ഭരണസമിതി ഇത് പൊളിച്ചു നീക്കുന്നതിന് മുന്നിട്ടിറങ്ങിയിരുന്നുവെങ്കിലും വിവിധ നിയമതടസ്സങ്ങളാൽ പൊളിച്ചു നീക്കാൻ സാധിച്ചിരുന്നില്ല. ഈ ഭരണസമിതിയുടെ തുടക്കത്തിൽ തന്നെ ഇത് പൊളിച്ചുനീക്കാൻ കഴിഞ്ഞു എന്നുള്ളത്
നഗരസഭയുടെ നേട്ടമാണ്.