കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച സ്വകാര്യ ലാബിനെതിരെ നഗരസഭയുടെ നടപടി
കാഞ്ഞങ്ങാട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച സ്വകാര്യ ലാബിനെതിരെ നടപടി
കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ പ്രവർത്തിക്കുന്ന കെ ഡി സി ലാബിനെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്. ലാബിനെതിരെ നിരന്തരം പരാതി ലഭിച്ചതിനാൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കോവിഡ് രോഗനിർണ്ണയ സമയത്ത് ഉപയോഗിക്കുന്ന സുരക്ഷാ ഉപകരണങ്ങളും വസ്തുക്കളും ഒരു ശാസ്ത്രീയത്രീയ ക്രമീകരണങ്ങളുമില്ലാതെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് നടപടി സ്വീകരിച്ചത്. ജനവാസ കേന്ദ്രത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മെഡിക്കൽ ലാബ് പ്രവർത്തന രീതിയെ പറ്റി നിരവധി പരാതികളാണ് നാട്ടുകാർ നഗരസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.തുടർന്നാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.നിയമലംഘനം നടത്തിയ ലാബിന് അമ്പതിനായിരം പിഴ ചുമത്തുകയും ചെയ്യ്തു.
എന്നാൽ മെഡിക്കൽ മാലിന്യങ്ങൾ പാലക്കാട്ടുള്ള ‘ഇമേജ് എന്ന കമ്പനിയുമായി കരാറടിസ്ഥാനത്തിൽ നീക്കം ചെയ്യുന്നുണ്ടെന്നും കോവിസ് പരിശോസ്റ്റ വിഭാഗവും മറ്റു പരിശോധനാ വിഭാഗവും രണ്ടു സ്ഥലത്താണ് പ്രവർത്തിക്കുന്നതെന്നും കെ. ഡി സി ലാബ് എംഡി വ്യക്തമാക്കി. ജില്ലയിൽ ആർ ടി പി സി ആർ ടെസ്റ്റിന് ലൈസൻസുള്ള ഏക സ്വകാര്യ ലാബാണ് കെ.സി.സി.