സിഎം രവീന്ദ്രനെ നിലനിർത്തി;പ്രഭാ വർമ തുടരും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവായി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കാര്യമായ മാറ്റങ്ങളില്ലാതെയാണ് പേഴ്സണല്‍ സ്റ്റാഫ് സംഘം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍പ്പെട്ട് വിവാദത്തിലായ സിഎം രവീന്ദ്രനെ അടക്കം നിലനിര്‍ത്തി. ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എംസി ദത്തനെ സയന്‍സ് വിഭാഗം മെന്റര്‍ എന്ന നിലയിലാണ് നിലനിര്‍ത്തിയിരിക്കുന്നത്.
ഇത്തവണ ഉപദേഷ്ടാക്കളുണ്ടാകില്ല. എൻ.പ്രഭാവര്‍മയാണ് മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി. പി.എം. മനോജ് പ്രസ് സെക്രട്ടറിയാകും. എം.സി.ദത്തന് (മെന്റര്‍, സയന്‍സ്), അഡ്വ.എ.രാജശേഖരന് നായര്‍ (സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറി).സിഎം രവീന്ദ്രന്, പി ഗോപന്, ദിനേശ് ഭാസ്കര്‍ എന്നിവരാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍. എ സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു എന്നിവര്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ്. എ സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു എന്നിവര്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ്.. കിഫ്ബി സിഇഒ ഡോ. കെ.എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.
വിഎം സുനീഷാണ് പേഴ്സണല്‍ അസിസ്റ്റന്റ്. ജികെ ബാലാജി അഡീഷണല്‍ പിഎയാണ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ രാജ്യസഭാംഗവുമായ കെ കെ രാഗേഷിനെ നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. പുത്തലത്ത് ദിനേശന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തുടരാനും നേരത്തെ തീരുമാനിച്ചിരുന്നു