കൊട്ടമടൽ കുറുമ്പായി പാലം യഥാർഥ്യമാകുന്നു
നീലേശ്വരം: കൊട്ടമ്മടൽ, കുറുമ്പായി, പിലാത്തടം പ്രദേശത്തെ ജനങ്ങള ഏറെക്കാലത്തെ ആവശ്യമായ കൊട്ടമടൽ വി.സി ബി കം ബ്രിഡ്ജ് പണി പൂർത്തിയാവുന്നു. കാസറഗോഡ് പാക്കേജിൽ ഉൾപ്പെടുത്തി 52 ലക്ഷം രൂപ മുടക്കിയാണ് പാലം നിർമ്മാണം പൂർണ്ണ മാകുന്നത് . പാലവും അണക്കെട്ടും പൂർത്തിയാവുന്നതോടെ ഈ പ്രദേശത്തെ കാർഷിക രംഗത്തും വലിയ മാറ്റങ്ങളുണ്ടാകും. പദ്ധതി പ്രദേശം പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ. രവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം . ലക്ഷ്മി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വി ചന്ദ്രൻ, പഞ്ചായത്ത് മെമ്പർ സന്ധ്യ, പറക്കോൽ രാജൻ, എന്നിവർ സന്ദർശിച്ചു.