ജില്ലയിൽ മയക്കുമരുന്ന് കഞ്ചാവ് മാഫിയകൾ ശക്തം.22 കിലോ കഞ്ചാവുമായി 2. യുവാക്കൾ അറസ്റ്റിൽ
കാസർകോട്: ജില്ലയിൽ കർണ്ണാടക വിദേശമദ്യവും മയക്കുമരുന്ന് വ്യാപാരത്തിനുമെതിരെ: ശക്തമായ നടപടികൾ എടുക്കുന്നതിനിടയിൽ ജില്ലയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട . 22 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ വിദ്യാനഗർ പോലീസും ടെൻ സഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു .
ഉളിയത്തടുക്ക ബിലാൽ മസ്ജിദ് റോഡിലെ അബ്ദുൽ സമദ് എന്ന സമു (28) ,അണങ്കൂർ ആയിഷ മൻസിൽ മുഹമ്മദ് സഫ്വാൻ (31) എന്നിവരെയാണ് ചൊവ്വാഴ്ച പുലർച്ചെ വിദ്യാനഗർ ബി സി റോഡിൽ നിന്നും അറസ്റ്റ് ചെയ്തത്.
കഞ്ചാവിന് അന്താരാഷ്ട്ര മാർക്കറ്റിൽ പത്ത് ലക്ഷത്തോളം രൂപ വില വരും .കാസർകോട് ഡിവൈഎസ്പി .പി പി . സദാനന്ദന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാനഗർ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി, എസ്ഐമാരായ നിപിൻ ജോയ്, വിനോദ് കുമാർ ടെൻ സഫ് ടീം അംഗങ്ങളായ എസ് ഐ നാരായണൻ നായർ ,സി കെ. ബാലകൃഷ്ണൻ, എ എസ് ഐ മാരായ ലക്ഷ്മി നാരായണൻ, അബൂബക്കർ കല്ലായി, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പി ശിവകുമാർ എൻ രാജേഷ്, ജിനേഷ്, എം നികേഷ് ,ജെ . ഷജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹജരാക്കും.