ഓക്സിജൻ ചാലഞ്ചിലേക്ക് യത്തിംഖാന അരലക്ഷം രൂപ നൽകി.
കാഞ്ഞങ്ങാട്: ജില്ല പഞ്ചായത്ത് നേതൃത്വത്തിലുള്ള ഓക്സിജൻ പ്ലാന്റിന്റെ ധനശേഖരണത്തിനായുള്ള ഓക്സിജൻ ചാലഞ്ചിലേക്ക് കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന അരലക്ഷം രൂപ സംഭാവന നൽകി
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം യത്തിംഖാനയിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ അരലക്ഷം രൂപയുടെ ചെക്ക് യത്തീംഖാന പ്രസിഡണ്ട് സി. കുഞ്ഞബ്ദുള്ള പാലക്കിയിൽ നിന്നും സ്വീകരിച്ചു. നേരത്തെ പ്രളയ ദുരിതാശ്വാസത്തിനും,കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലും ഉൾപ്പെടെ ജീവകാരുണ്യമേഘലയിൽ യത്തിംഖാന നൽകി വരുന്ന സംഭാവനകൾ മാതൃകാപരമാണെന്ന് ബേബി ബാലകൃഷ്ണൻ പറഞ്ഞു.
നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്,വേണു പെരളം, മാധ്യമ പ്രവർത്തകൻ ടി. മുഹമ്മദ് അസ്ലം,യത്തീംഖാന ട്രഷറർ പി.കെ. അബ്ദുല്ല കുഞ്ഞി,വൈസ് പ്രസിഡണ്ട് തെരുവത്ത് മൂസ ഹാജി,സെക്രട്ടറിമാരായ അഹമ്മദ് കിർമ്മാണി,എ.കെ.നസീർ തുടങ്ങിയവർ സംബന്ധിച്ചു.