എം ബി രാജേഷ് ഇനി സഭാനാഥൻ,സ്പീക്കർ തിരഞ്ഞെടുപ്പിൽ വിജയം
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ സ്പീക്കറായി തൃത്താലയിൽ നിന്ന് എം എൽ എയായി തിരഞ്ഞടുക്കപ്പെട്ട എം ബി രാജേഷിനെ തിരഞ്ഞെടുത്തു. എം ബി രാജേഷിന് 96 വോട്ടും പി സി വിഷ്ണുനാഥിന് 40 വോട്ടുമാണ് വോട്ടെടുപ്പിൽ ലഭിച്ചത്. പ്രോടേം സ്പീക്കറായ പി ടി എ റഹീം വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.സ്പീക്കര്‍ പദവിയുടെ അന്തസ് ഉയര്‍ത്തിപിടിക്കുമെന്ന് എം ബി രാജേഷ് വ്യക്തമാക്കി. ജനാധിപത്യത്തോടും സഭയോടും വിശ്വാസമാണ്. വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ അതുണ്ടാക്കുമെന്നും രാജേഷ് പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി ഈ മാസം 28നാണ് ഇനി നിയമസഭ ചേരുന്നത്.