കൂട്ടാം ജാഗ്രത, പൂട്ടാം കോവിഡിനെ; ബോധവല്‍ക്കരണ കാമ്പയിനുമായി ആരോഗ്യ വകുപ്പ്
കാസര്‍കോട്:ലോക്ഡൗൺ കാലത്തും തുടരേണ്ട ജാഗ്രതയെക്കുറിച്ച് ഓർമപ്പെടുത്തലുകളുമായി ജില്ലാതല ഐ ഇ സി കോർഡിനേഷൻ കമ്മിറ്റിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ജില്ലാ മാദ് മീഡിയ വിഭാഗം ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. ‘കൂട്ടാം ജാഗ്രത, പൂട്ടാം കോവിഡിനെ’ എന്ന സന്ദേശം ഉയർത്തിക്കൊണ്ടാണ് പ്രവർത്തനം. ജില്ലാ കളക്ടർ ഡോ ഡി .സജിത്ബാബുവിന്റെ നിർദേശം നിർദേശാനുസരണമാണ് ക്യാംപയിൻ. കോവിഡ് വ്യാപനം ജീവിതം ദുരിത പൂർണമാക്കിയ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന ലഘുവീഡിയോകൾ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. മത്സ്യത്തൊഴിലാളി , ക്ഷീരകർഷകൻ, പന്തൽ പണിക്കാരൻ, വീഡിയോ ഗ്രാഫർ, സ്കൂൾ വിദ്യാർത്ഥി, തെയ്യം കലാകാരൻ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലെയും ആളുകളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒരു മിനുട്ടിൽ താഴെ മാത്രം ദൈർഘ്യമുള്ള ലഘുചിത്രീകരണങ്ങൾക്ക് നവമാധ്യമങ്ങളിൽ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്വന്തം വിഷമങ്ങൾ പറയുന്നതോടൊപ്പം സമൂഹത്തിനോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ലഘുചിത്രത്തിന്റെ ഉള്ളടക്കം. ജില്ലാ മാസ് മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ സയന എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി വി മഹേഷ്കുമാർ, ശ്രീജിത്ത് കരിവെള്ളൂർ, ജയൻ പി .പി എന്നിവരാണ് അണിയറ പ്രവർത്തകർ.