ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങൾ ആർദ്രം നിലവാരത്തിലേക്ക്
മടിക്കൈ എഫ് എച്ച്സിയ്ക്ക് 3.30 കോടി.
കാസർകോട്: ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങൾ ആർദ്രം നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി അംഗടി മൊഗർ പിഎച്ച്സി മൗക്കോട് എഫ് എച്ച് സി ഉദുമ എഫ് എച്ച് സി മടിക്കൈ എഫ് എച്ച്
സി എണ്ണപ്പാറ എഫ് എച്ച് സി എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ ബ്ലോക്ക് നിർമാണത്തിന് കാസർകോട് വികസന പാക്കേജിൽ ഭരണാനുമതി നൽകി. ഒപി മുറികൾ ഒബ്സർവേഷൻ മുറികൾ ഡൻ്റൽ ഒ പി സ്പെഷ്യൽ ഒപി , ഒപി രജിസ്ട്രേഷൻ കൗണ്ടർ, . ഡ്രസിംഗ് റൂം, ലാബ്, ബ്രസ്റ്റ് ഫീഡിംഗ് റൂം എന്നിവ ഒരുക്കും.പൊതു ജനങ്ങളെ ഒപി ബ്ലോക്കിലേക്ക് വരുന്ന രോഗികളിൽ നിന്ന് അകറ്റി നിർത്തുന്നതിന് കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ പബ്ലിക് ഹെൽത്ത് ഡിവിഷൻ സംവിധാനം ഒരുക്കും. പുത്തിഗെ പഞ്ചായത്തിലെ അംഗടി മൊഗർ പിഎച്ച്സിയ്ക്ക് 85 ലക്ഷം രൂപയും വെസ്റ്റ്എളേരി പഞ്ചായത്തിലെ മൗക്കോട് എഫ് എച്ച് സിയ്ക്കായി 75 ലക്ഷം രൂപയും മടിക്കൈ എ ഫ് എച്ച്സിക്കായി 3.30 കോടി രൂപയും ഉദുമ എഫ് എച്ച് സിക്ക് ഒരു കോടി രൂപയും എണ്ണപ്പാറ എഫ് എച്ച് സിക്ക് 1.80 കോടി രൂപയും ആണ് വകയിരുത്തിയിട്ടുള്ളത്.
അംഗടിമൊഗറിലും എണ്ണപ്പാറയിലും പൊതുമരാമത്ത് വകുപ്പ് എക്സി.എഞ്ചിനിയർ ആണ് പദ്ധതി നടപ്പാക്കുന്നത്. മക്കോട്, മടിക്കൈ ,ഉദുമ എന്നീ ആരോഗ്യ സ്ഥാപനങ്ങൾ എൽ ഐ ഡി ‘ആൻറ് ഇ ഡബ്ല്യു വിഭാഗം എക്സിക്യുട്ടീവ് എൻജിനിയറുടെ മേൽനോട്ടത്തിലാണ് നടപ്പാക്കുന്നത്. ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാസറഗോഡ് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.പ്രവൃത്തികൾ ഉടൻ ടെണ്ടർ ചെയ്ത് ആരംഭിക്കുന്നെന്ന് സ്പെഷ്യൽ ഓഫീസർ ഇ പി രാജമോഹൻ അറിയിച്ചു.