കസ്റ്റഡിയിലെടുത്ത ദളിത് യുവാവിനെ മോഷണ കേസിലെ പ്രതിയുടെ മൂത്രം കുടിപ്പിച്ചു . തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു. പോലീസ് ഇൻസ്പെക്ടർക്കെതിരെ പരാതിയുമായി യുവാവ് രംഗത്ത്.
പോലീസ് കസ്റ്റഡിയിലെടുത്ത ദലിത് യുവാവിനെ മൂത്രം കുടിക്കാൻ നിർബന്ധിച്ചുവെന്നാരോപിച്ച് കർണാടകയിലെ ചിക്കമഗളൂരു ജില്ലയിലെ സബ് ഇൻസ്പെക്ടർ അർജുനനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ചിക്കമഗളൂരുവിലെ ജില്ലയിലെ കിരാംഗുഡ നിവാസിയായ പുനീത് കെഎൽ എന്ന 22 കാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സബ് ഇൻസ്പെക്ടർക്കെതിരെ ലോക്കപ് പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തത് . എസ്സി / എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വ്യവസ്ഥകൾക്കൊപ്പം തെറ്റായ തടവ്, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, അപമാനിക്കൽ, ഉപദ്രവിക്കൽ, പീഡനം, കുറ്റസമ്മതം കൈക്കലാക്കാൻ തെറ്റായ തടവ് എന്നീ കുറ്റങ്ങൾക്ക് പീനൽ കോഡ് സെക്ഷൻ 342, 323, 504, 506 മി 330, 348 പ്രകാരമാണ് സബ് ഇൻസ്പെക്ടർക്കെതിരെ എഫ് ഐ ആർ ചുമത്തിയിരിക്കുന്നത്.
കിരുഗുണ്ട ഗ്രാമത്തിലെ ഒരു ഭർത്തുമതിയായ സ്ത്രീയെ കാണാതായതുമായി ബന്ധപെട്ടാണ് ബെറ്റാഗെരെ ഗ്രാമപഞ്ചായത്തിൽ ദിവസ വേതന തൊഴിലാളിയായ കെ എൽ പുനീത്തിനെ (26 ) ഗോണിബീഡു പോലീസ് സ്റ്റേഷനിലേക്ക് അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുപോയത് . ചോദ്യം ചെയ്യലിൽ ഭർത്തുമതിയെ സ്ത്രീയുമായി ബന്ധപ്പെട്ട കേസിൽ തനിക്ക് പങ്കില്ലെന്ന് പോലീസിനോട് യുവാവ് വ്യക്തമാക്കി . ഇതേ തുടർന്ന് തന്നെ തലകീഴായി തൂക്കിയെന്നും മോഷണക്കേസിൽ പോലീസ് സ്റ്റേഷനിൽ
അറസ്റ് ചെയ്തു കൊണ്ടുവന്ന ചേതൻ എന്ന പ്രതിയോട് തൻറെ വായയിലേക്ക് മൂത്രമൊഴിക്കാൻ ആവശ്യപ്പെട്ടതായും ഈ മൂത്രം കുടിക്കാൻ തന്നെ നിർബന്ധിച്ചതായും പിന്നീട് ക്രൂരമായി മർദ്ദിച്ചതിനു പുറമേ സബ് ഇൻസ്പെക്ടർ തനിക്കെതിരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചുവെന്നും ഇത് തന്നെ വളരെ പ്രയാസപ്പെടുത്തിയെന്നും യുവാവ് നൽകിയ പരാതിയിൽ പറയുന്നു .
“ഞാൻ കുടിക്കാൻ വെള്ളം തേടിയപ്പോൾ, അടുത്തുള്ള ഒരു കുപ്പിയിൽ നിന്ന് രണ്ട് തുള്ളി വെള്ളം തന്റെ വായിൽ തെറിച്ചു. എന്നെ വീണ്ടും പോലീസുകാർ ആക്രമിച്ചു. എനിക്ക് വളരെ ദാഹമുണ്ടായിരുന്നു, എനിക്ക് വെള്ളം തരാൻ സബ് ഇൻസ്പെക്ടർ അർജുൻ ചേതനെ സിപ്പ് തുറക്കാൻ ആവശ്യപ്പെട്ടു തുടർന്ന് അവന്റെ മൂത്രവും എന്റെ വായിലേക്ക് ഒഴിപ്പിക്കു കയായിരുന്നു . . പോലീസ് വകുപ്പിലെയും മനുഷ്യാവകാശ കമ്മീഷനിലെയും ഉന്നത ഉദ്യോഗസ്ഥർക്ക് എഴുതിയ കത്തുകളിലാണ് ചേതൻ ഈ വിശദാംശങ്ങളെല്ലാം നൽകിയത് ”
ഇതിനിടയിൽ കാണാതായ യുവതി ഭർത്താവിന്റെ അരികിലേക്ക് തിരിച്ചെത്തിയിരുന്നു , കുടുംബ പ്രശ്നം കാരണം മാറി നിന്നതായാണ് യുവതി പറയുന്നത്. താനുമായി കസ്റ്റഡിയിലെടുത്ത യുവാവിന് ഒരു ബന്ധവുമില്ലെന്നും യുവതി പറഞ്ഞു. ഇതിനിടയിൽ പുനീത്തിനെ കസ്റ്റഡിയിൽ എടുത്ത് പന്ത്രണ്ട് മണിക്കൂർ പിന്നിട്ടിരുന്നു . ശേഷം മെയ് 10 ന് രാത്രി 10.30 നാണ് ഇയാളെ പോലീസ് വിട്ടയച്ചത്. സംഭവത്തെക്കുറിച്ച് പുനീത് ചിക്കമഗളൂരു എസ്പി അക്ഷയ് എം ഹകെയ്ക്കും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കും കത്തെഴുതി. പരാതി ഉയർന്നതോടെ സബ് ഇൻസ്പെക്ടർ അർജുൻ ഹോസ്കേരിയെ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് സ്ഥലംമാറ്റി. എന്നാൽ ഇത് സംരക്ഷണ കവചം ഒരുക്കുന്നതിന് ഭാഗമായുള്ള സ്ഥലം മാറ്റാൽ എന്നാണെന്നും ആരോപണമുയർന്ന പോലീസ് സബ് ഇൻസ്പെക്ടറെ സേവനത്തിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് വിവിധ സംഘടനകളുടെ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.