സാഹിത്യകാരനും ബ്യാരി ഭാഷാ ഗവേഷകനുമായ പ്രൊഫ. ബി.എം.
ഇച്ചിലങ്കോട് അന്തരിച്ചു
മംഗ്ലൂരു :ദക്ഷിണ കന്നടയിലെ പ്രമുഖ എഴുത്തുകാരനും, പത്രാധിപരും, മനുഷ്യാവകാശ പ്രവർത്തകനുമായ പ്രൊ. ബി.എം. ഇച്ചിലംകോട് ( 84 ) നിര്യാതനായി.84 വയസായിരുന്നു.ഇന്നലെ രാത്രി വൈകി മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നുx അന്ത്യം.മൃതദേഹം സ്വദേശമായ മഞ്ചേശ്വരം ബന്ദിയോടിന് സമീപം
,ഇച്ചിലംകോട് കൊണ്ടുവന്നു കബറടക്കി.
നിരവധി ഗ്രന്ഥങ്ങളുടെ
രചയിതാവും കന്നഡ ആനുകാലികങ്ങളിലെ
പംക്തീകാരനുമായിരുന്നു.2001ൽ കർണാടക ബ്യാരി സാഹിത്യ അക്കാദമി അധ്യക്ഷപദം അലങ്കരിച്ചു. ബ്യാരി -കന്നഡ -ഇംഗ്ലീഷ് നിഘണ്ടുവിന്റെ എഡിറ്ററാണ്. കർണാടകയിലെ വിവിധ കോളേജുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
ഭാര്യ :സുബൈദ, മക്കൾ :സിറാജ്, മുഹമ്മദ് ഷഹീർ, ജമീൽ, ഹാരിസ്, അനീഷ.
മരുമക്കൾ :കാസർകോട് മേല്പറമ്പിലെ എം എം ഹംസയുടെ മകൾ ആയിഷത്ത് ബുനാന,ഫെബിൻ, ഡോ. ബെനസീർ, ഡോ. ആഷിഫ്