തളങ്കര മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് കമ്മിറ്റി ട്രഷറര്‍ മുക്രി ഇബ്രാഹിം ഹാജി അന്തരിച്ചു
തളങ്കര: മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ട്രഷററും കേരള മുസ്ലിം ജമാഅത് ജില്ലാ വൈസ് പ്രസിഡണ്ടും സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന മുക്രി ഇബ്രാഹിം ഹാജി (74) നിര്യാതനായി. നിരവധി സ്ഥാപനങ്ങളുടെ കാര്യദര്‍ശിയും പൗരപ്രമുഖനുമായിരുന്നു. പള്ളിക്കാല്‍ ഇസ്ലാമിയ റോഡിലെ ഹബീബ് വിലയിലാണ് താമസം. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്.
മാലിക്ദീനാര്‍ മഹല്‍ കമിറ്റി പ്രസിഡന്റ്, സഅദിയ്യ കേന്ദ്ര കമിറ്റി അംഗം, സഅദിയ്യ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എക്സിക്യൂടീവ് മെമ്പര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു വരികയായിരുന്നു. പള്ളിക്കാല്‍ മസ്ജിദ് അമലു സ്വാലിഹീന് പ്രസിഡന്റായിരുന്നു.
അബ്ദുല്ല ഹാജി – ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: ഖദീജ, ഫാത്വിമ, നസീമ.
മക്കള്‍: നൗശാദ് (വ്യാപാരി), ഡോ. അബ്ദുല്‍ ഖാദര്‍ (ലന്‍ഡന്‍), ഹബീബ് (മംഗളുറു), ഫൈസാന്‍ (എഞ്ചിനീയര്‍, സ്വീഡന്), സലീം (എഞ്ചിനീയര്‍), സുമയ്യ അണങ്കൂര്‍, ഹസീന മാണിക്കോത്ത്, സൈദ ഉപ്പള, ഡോ. ശാഹിന (മംഗളുറു), ഡോ. റുബീന (മംഗളുറു), ഫസീല (മംഗളുറു), ഹസീന കാസര്‍കോട്, അജൂബ (വിദ്യാര്‍ഥി, മാലിക്ദീനാര്‍ അകാഡമി), മഹദി (വിദ്യാര്‍ഥി).
മരുമക്കള്‍: മുഹമ്മദ് റഫീഖ് (ഖത്വര്‍), നാസര്‍ അബ്ദുല്ല മാണിക്കോത്ത്, മുഹമ്മദ് റിയാസ് ഉപ്പള, ഡോ. ശാനവാസ് (മംഗളുറു), റഫീഖ് മടിക്കേരി, ഇര്ഫാന് പടന്ന, സമീറ നായന്മാര്മൂല, ജസീഫ മുല്ലച്ചേരി, ഫമീദ (മംഗളുറു).
സഹോദരങ്ങള്‍: മുക്രി മഹ്മൂദ് ഹാജി, മുക്രി സുലൈമാന്‍ ഹാജി, ആയിശ ബീവി, ആമിന, പരേതനായ മുക്രി യൂസഫ് ഹാജി.
മൃതദേഹം വൈകുന്നേരത്തോടെ മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.