മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബി.ജെ.പി. കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും പിന്തുണയോടെ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാമെന്നും ബി.ജെ.പി പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബി.ജെ.പിക്കില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കൊശ്യാരിയെ അറിയിച്ചു. ശിവസേന ജനവിധിയെ അപമാനിച്ചുവെന്നും ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.അതേസമയം, മഹാരാഷ്ട്രയില്‍ ശിവസേനയുടെ മുഖ്യമന്ത്രി തന്നെ അധികാരത്തിലെത്തുമെന്ന് സേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ആവര്‍ത്തിച്ചിരുന്നു. മലാദിലെ റിസോട്ടിലെത്തി സേനാ എം.എല്‍.എമാരെ കണ്ടതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.‘മഹാരാഷ്ട്രയില്‍ ബാക്കിയുള്ളവര്‍ കാലങ്ങളായി ഭരിക്കുന്നു. ഇനി ആ പല്ലക്ക് ശിവസേനക്കുള്ളതാണ്. ഇത്തവണ ഒരു ശിവ സൈനിക് ആ പല്ലക്കിനകത്തിരിക്കും.”, ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.
സര്‍ക്കാര്‍ രൂപീകരണത്തിന് 44 കോണ്‍ഗ്രസ് എം.എല്‍.എമാരും ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്ത് വിലകൊടുത്തും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന സംസ്ഥാന കോണ്‍ഗ്രസ് നിലപാടിന്റെ ആത്മവിശ്വാസത്തിലാണ് എം.എല്‍.എമാരുടെ പിന്തുണ.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ രാജസ്ഥാനിലെത്തി എം.എല്‍.എമാരെ കാണുകയും സംസ്ഥാനത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് എം.എല്‍.എമാരെ ഖാര്‍ഗെ ബോധ്യപ്പെടുത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാണിക് റാവു താക്കറെ വ്യക്തമാക്കിയിരുന്നു