ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐക്കാരനെതിരേ കേസ്;പോക്സോ ചുമത്തിയത് ജസ്റ്റിസ് ഫോര്‍ ആസിഫ ക്യാംപെയിനിലെ പ്രമുഖനെതിരേ
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകനെതിരെ പോക്സോ കേസ്. സിപിഎം, ഡിവൈഎഫ്ഐ പ്രവര്ത്തകന് കണ്ണൂര്‍ വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് ഹൗസില്‍ വികെ നിധീഷിനെതിരെയാണ് മുഴക്കുന്ന് പോലിസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണ്.
സിപിഎമ്മിന്റെ പ്രദേശത്തെ എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യമാണ് നിധീഷ്. കത്വ വിഷയത്തില്‍ ഇടത് സംഘടനകള്‍ സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തിരുന്ന ഇയാള്‍ ‘ജസ്റ്റിസ് ഫോര്‍ ആസിഫ’ ക്യാമ്ബയിനിലും സജീവ സാന്നിദ്ധ്യമായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ഇയാള്‍ വിളക്കോട് ഗവ. യുപി സ്കൂളിനടുത്തേക്ക് കൂട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോക്സോ പ്രകാരവും പട്ടിക ജാതി/ പട്ടിക വര്‍ഗ പീഡന നിരോധന പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.