‘മണിച്ചിത്രത്താഴി’ലെ ”ഒരു മുറൈ വന്ത് പാര്‍ത്തായ” എന്ന ഗാനം ആരാധകര്‍ ഇന്നും നെഞ്ചോട് ചേര്‍ക്കുന്ന ഗാനം തന്നെയാണ്. ശോഭനയും ശ്രീധറും മാസ്മരികച്ചുവടുകള് വച്ചെത്തിയ ഗാനം ആലപിച്ചത് യേശുദാസും ചിത്രയുമാണ്. ചിത്രത്തിന്റെ ജീവനാഡി തന്നെയാണ് ഈ ഗാനം. കഴിഞ്ഞ ദിവസം ഈ ഗാനം കേട്ട് റിയാദുകാര് ആകെ ഞെട്ടിയിരിക്കുകയാണ്.
റിയാദില്‍ നടന്ന അഹ്ലാന് കേരള എക്സ്പോയില്‍ ചിത്രക്കൊപ്പം അതിമനോഹരമായി ഈ ഗാനം ആലപിച്ചത് യേശുദാസല്ല, സൗദി സ്വദേശി അഹമ്മദ് സുല്‍ത്താനാണ്. നടനും ഗായകനുമാണ് സൗദിയിലെ ഖോബര്‍ സ്വദേശിയായ അഹമ്മദ് സുല്‍ത്താന്‍. ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ കേരളത്തിലും സുല്‍ത്താന്‍ ഹിറ്റായി.
ചിത്ര ഗാനം പാടി തുടങ്ങി, നടുവില്‍ ”തോം തോം തോം” എന്ന് പാടിക്കൊണ്ട് സുല്‍ത്താന്‍ കടന്ന് വരികയായിരുന്നു. ഉച്ചാരണത്തില്‍ അറബിയുടെ സ്വാധീനമുണ്ടായിരുന്നെങ്കിലും അനായാസമായാണ് സുല്‍ത്താന്‍ ആലപിച്ചത്. സുല്‍ത്താന്റെ ആലാപന മികവ് കേട്ട് വേദിയില്‍ പാട്ടിനിടെ ചിത്ര തന്നെ കൈയ്യടിച്ച് പോയി. ചിത്രക്കൊപ്പം പാടാന്‍ കഴിഞ്ഞത് അഭിമാന നിമിഷമാണെന്നും സുല്‍ത്താന്‍ പറഞ്ഞു.
VIDEO…