പയ്യന്നൂരിലെ യുവാക്കളുടെ കഥ; സിൻസ് 90s വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലിസ് ചെയ്തു.
പയ്യന്നൂർ :പയ്യന്നൂരിലെ യുവാക്കളുലെ കഥയുമായി വരുന്ന സിൻസ് 90സ് വെബ് സീരിസിന്റെ
ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലിസ് ചെയ്തു. ഫോർ ലൈൻ എന്റെർറ്റൈന്മെന്റിന്റെ
ബാനറിൽ അരുൺ അശോക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന വെബ്സീരീസിൽ വിഷ്ണു
പ്രയാൺ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഹാസ്യത്തിന് മുൻതൂക്കം നൽകിയുള്ള വെബ് സീരിസിന്റെ ക്യാമറ
നിർവഹിച്ചിരിക്കുന്ന് നവീൻ ശ്രീറാമാണ് എഡിറ്റിംഗ് രഞ്ജിത്ത് രവീന്ദ്രൻ, മ്യൂസിക് ജയസൂര്യ .
നവാഗതരായ അനീഷ് അരമങ്ങാനം, രാഗേഷ് ബാലകൃഷ്ണൻ , കാസർബാൽ , ചാൾസ് ജോസഫ് , സുരാജ് അശോക്, രമേശ് തമ്പി,
വിസ്മയ ശശികുമാർ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന വെബ് സീരിയസ്
ഉടൻ ഒ ടി ടി പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കുന്നതായിരിക്കും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.