നേതാക്കള്‍ക്ക് സ്വഭാവശുദ്ധിയും പക്വതയും വേണം; കെ.സുരേന്ദ്രനെതിരെ ഒളിയമ്പുമായി എംഎസ് കുമാര്‍
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനു നേരെ ഒളിയമ്പുമായി മുതിര്‍ന്ന നേതാവ് എം.എസ്.കുമാര്‍. നേതൃത്വം ചെറുപ്പമായാല്‍ മാത്രം സംഘടന രക്ഷപ്പെടുമോയെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ചോദിക്കുന്നു.
എല്‍ഡിഎഫിലെയും യുഡിഎഫിലെയും തലമുറമാറ്റത്തെക്കുറിച്ച് പറഞ്ഞുകൊണ്ടു തുടങ്ങുന്ന കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് ‘നേതൃസ്ഥാനത്ത് എത്തുന്നവര്‍ക്ക് സ്വഭാവശുദ്ധി വേണം. അഴിമതിക്ക് അതീതരായിരിക്കണം. പ്രതികരണങ്ങളില്‍ പക്വത വേണം. ജനങ്ങളാണ് യജമാനന്മാര് എന്ന ബോധ്യം വേണം’.
കെ.സുരേന്ദ്രന് അധ്യക്ഷനായ സംസ്ഥാന സമിതിയില്‍ കുമാറിനെ സംസ്ഥാന വക്താവായി നിയമിച്ചെങ്കിലും അദ്ദേഹം ചുമതലയേറ്റില്ല.