കോവിഡ് പ്രോട്ടോകോൾ ലംഘനം; പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം :കോവിഡ് പ്രോട്ടോകോളും ലോക്ക്ഡൗണ്‍ നിയമവും ലംഘിച്ചതിനെതിരെ പ്രതിപക്ഷ നേതാവ്. എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി എന്‍.അരുണാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
കോവിഡ് ചുമതലയുള്ള ജില്ല കളക്ടര്‍ക്കും പോലീസ് മേധാവിക്കും ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങളും സാമുഹിക അകലവും പാലിച്ച് നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് നുണപ്രചരണം നടത്തി ബഹിഷ്കരിച്ച പ്രതിപക്ഷ സംഘത്തിന്റെ നേതാവ് നടത്തിയ നഗ്നമായ നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും എന്‍.അരുണ്‍ പറഞ്ഞു.