സംസ്ഥാന സെക്രട്ടറി ആകുമെന്നത് കുപ്രചാരണം, ലീഗ് നേതൃനിരയിലും മാറ്റം ഉണ്ടാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം:മുസ്ലിം ലീഗ് നേതൃനിരയില്‍ മാറ്റം ഉണ്ടാകുമെന്ന് മുതിര്‍ന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വിവിധ രാഷ്ട്രീയ കക്ഷികളിലെ തലമുറ മാറ്റം സജീവ ചര്‍ച്ചയായിരിക്കെയാണ് ലീഗിന്റെ പ്രവര്‍ത്തന ശൈലിയിലും നേതൃ നിരയിലും സമൂല മാറ്റം വരുമെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രഖ്യാപനം. കീഴ്ഘടകങ്ങള്‍ മുതല്‍ മുകള്‍തട്ട് വരെ മാറ്റം ഉണ്ടാകും എന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്.
ലീഗിന്റെ സംസ്ഥാന സെക്രട്ടറി ആകുമെന്ന വാര്‍ത്ത തള്ളിക്കളഞ്ഞ കുഞ്ഞാലിക്കുട്ടി സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് കുപ്രചാരണമാണെന്നും പ്രതികരിച്ചു. സംഘടനക്ക് ഒപ്പം പാര്‍ലമെന്ററി രംഗത്തും മാറ്റം ഉണ്ടാകും എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാറ്റങ്ങള്‍ താഴെ തട്ട് മുതല്‍ ആരംഭിക്കും. സംഘടന തലത്തിലെ സ്ഥാനങ്ങളിലേക്ക് താന്‍ ഇനിയില്ലെന്ന് പ്രഖ്യാപിച്ച കുഞ്ഞാലിക്കുട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി പുതിയ ആള് വേണമെന്നാണ് അഭിപ്രായമെന്നും വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ കുഞ്ഞാലിക്കുട്ടിക്ക് എതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജയിക്കുമ്പോള്‍ പൂച്ചെണ്ട്, തോല്‍ക്കുമ്പോള്‍ സന്ദര്‍ഭം മനസിലാക്കി കുളം കലക്കലും കല്ലേറും, ഇതല്ലാം പതിവ് ആണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.. ചരിത്രം പറഞ്ഞുകൊണ്ട് വൈകാരികമായാണ് കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്.