സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഏഷ്യാനെറ്റിനെ ഇറക്കിവിട്ടു
കോഴിക്കോട് : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടു. തളിയിലെ ജില്ലാകമ്മിറ്റി ഓഫീസിലെ വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് പറഞ്ഞുവിട്ടത്.
വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പ് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏഷ്യാനെറ്റ് ബഹിഷ്കരണത്തിനുള്ള ബിജെപി തീരുമാനത്തിന്റെ ഭാഗമായാണ് പറഞ്ഞുവിട്ടത്. നേരത്തെ കേന്ദ്രസഹമന്ത്രി വി മുരളീധരന് ഡല്‍ഹിയില്‍ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഏഷ്യാനെറ്റിനെ ഇറക്കിവിട്ടിരുന്നു.