ലോക് ഡൗൺ ദുരിതത്തിൽ കൈത്താങ്ങുമായി റെഡ് ഫൈറ്റേഴ്സ് മടിക്കൈ
മടിക്കൈ: കോവിഡിനെ തുടർന്നും ലോക് ഡൗൺ കാരണവും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി ഒരു കൂട്ടം ചെറുപ്പക്കാർ മാതൃകയായി ‘ റെഡ് ഫൈറ്റേഴ്സ് ക്ലബ്ബ് തീയ്യർ പാലം ക്ലബ്ബ് പരിധിയിലെ 200 ഓളം കുടുംബങ്ങൾക്കാണ് പച്ചക്കറി കിറ്റ് വിതരണം ചെയ്തത്.
ലോക്ഡൌൺ ൺ സമയത്ത് ഇത് രണ്ടാം തവണയാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കിറ്റ് വിതരണം നടക്കുന്നത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ക്ലബ്ബിന്റെ പ്രവർത്തകർ വീടുകൾ തോറും പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകിയത്. ക്ലബ് സെക്രട്ടറി ജിതിൻ, പ്രസിഡന്റ് ദീക്ഷിത്, ട്രഷറർ സുബീഷ് എന്നിവർ നേതൃത്വം നൽകി