കെ എസ് ടി എ ചിറ്റാരിക്കൽ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്തിന് പൾസ് ഓക്സിമീറ്റർ നൽകി.
കരിന്തളം : കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ എസ് ടി എ ) ചിറ്റാരിക്കൽ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്തിന് പൾസ് ഓക്സിമീറ്റർ നൽകി.കെ എസ് ടി എ ജില്ലാ പ്രസിഡൻ്റ് എ ആർ വിജയകുമാർ കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ രവിക്ക് നൽകിക്കൊണ്ടാണ് ഉപജില്ലാ തല ഉദ്ഘാടനം നിർവഹിച്ചത്. ഉപജില്ലയിലെ നാല് പഞ്ചായത്തുകൾക്കായി ഒരു ലക്ഷം രൂപയുടെ പൾസ് ഓക്സീമീറ്റർ നൽകാനാണ് സംഘടന തീരുമാനിച്ചിട്ടുള്ളത്.
ചടങ്ങിൽ ഉപജില്ലാ പ്രസിഡൻ്റ് കെ വസന്തകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി പി ശാന്ത , മെമ്പർ ഉമേശൻ വാളൂർ , പാറക്കോൽ രാജൻ , വി കെ റീന എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി എം ബിജു സ്വാഗതവും ട്രഷറർ ഷൈജു സി നന്ദിയും രേഖപ്പെടുത്തി.