എന്റെ പേരിൽ വൻ പണപിരിവ് നടത്തി, പിന്നിൽ കെ പി സി സി സെക്രട്ടറി’; നേതൃത്വത്തിന് പരാതി നൽകി ധർമജൻ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്റെ പേരിൽ വൻ പണപിരിവ് നടത്തിയെന്ന പരാതിയുമായി നടനും ബാലുശേരിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന ധർമജൻ ബോൾഗാട്ടി. ഒരു കെ പി സി സി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പിരിവ് നടത്തിയതെന്നും പണം നേതാക്കളടക്കം തട്ടിയെടുത്തെന്നുമാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയെന്ന് ധർമജൻ പറഞ്ഞു.സംഘടനാപരമായ വീഴ്ച കാരണമാണ് താൻ ബാലുശേരിയിൽ തോറ്റതെന്നാണ് ധർമ്മജൻ പറയുന്നത്. ബാലുശേരിയിൽ ഭൂരിപക്ഷം കിട്ടേണ്ട പഞ്ചായത്തുകളിൽ പോലും കോൺഗ്രസ് പിന്നിലായി. ഈ വോട്ടുകൾ കിട്ടാത്തതിന് കാരണം സംഘടനാപരമായ വീഴ്ചയാണെന്നും ഇക്കാര്യങ്ങളെല്ലാം കെ പി സി സി അദ്ധ്യക്ഷനെ അറിയിച്ചിട്ടുണ്ടെന്നും ധർമജൻ വ്യക്തമാക്കി.