കാസർകോട് എ ആർ ക്യാമ്പിലെ എ എസ് ഐ കോവിഡ് ചികിത്സക്കിടയിൽ മരിച്ചു
കാസർകോട് :കാസർകോട് പോലീസ് സായുധ സേനാ ക്യാമ്പിലെ എ എസ് ഐ കോവിഡ് ബാധിച്ച് മരിച്ചു. നെല്ലിക്കുന്ന് ശാന്താ ദുർഗാമ്പ റോഡിലെ വസന്തകുമാറാണ് മരിച്ചത്.52വയസായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് ചികിസയിലാണ്.ഈ മാസം 13 നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത് ‘ ഇതേ തുർന്ന് ക്വാർട്ടേഴ്സിൽ ക്വാറൻ്റയിനിൽ കഴിയുന്നതിനിടെ രണ്ട് ദിവസം മുൻപ് വീട്ടുകാർക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.ഇതേ തുടർന്ന് വീട്ടിലേക്ക് മാറിയ വസന്തൻ ഇന്നലെ രാത്രി അവശ നിലയിലാവുകയും കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഇവിടെ ഇയാൾക്ക് കടുത്ത ന്യുമോണിയ സ്ഥിരീകരിച്ചു.
ഇന്ന് രാവിലെയാണ് മരണപ്പെട്ടത്