വിഴിഞ്ഞം തുറമുഖം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും അഹമ്മദ് ദേവര്‍കോവില്‍
കോഴിക്കോട്: വിഴിഞ്ഞം തുറമുഖം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ബേപ്പൂരില്‍ വലിയ കപ്പലുകള്‍ക്ക് അടുക്കാനുള്ള സൗകര്യമൊരുക്കും. അഴീക്കോട് തുറമുഖം വികസപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മൂലം വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ പ്രതിസന്ധിയുണ്ടായിട്ടുണ്ട്. ഇത് വൈകാതെ പരിഹരിക്കും. സ്വപ്ന പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനാകും ആദ്യ പരിഗണന. തുറമുഖങ്ങള്‍ വഴിയുള്ള ചരക്ക് നീക്കം വര്‍ധിക്കുന്നതോടെ കുറഞ്ഞ ചെലവില്‍ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന് സാമ്ബത്തിക പ്രതിസന്ധി തടസമാവില്ലെന്നും മന്ത്രി വ്യക്തമാക്കി. തുറമുഖ വകുപ്പ് മന്ത്രിയായി ചുമതലയേറ്റെടുത്ത അഹമ്മദ് ദേവര്‍കോവിലിന്റെ മുന്നിലെ പ്രധാന വെല്ലുവിളി വിഴിഞ്ഞം തുറമുഖ നിര്‍മാണമാണ്.