കാസർകോട്ടെ പ്രമുഖ സിപിഎം നേതാവ് വി.പി.പി മുസ്തഫ മന്ത്രി എം വി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിഔദ്യോഗിക പ്രഖ്യാപനം ഇന്ന്
തൃക്കരിപ്പൂർ : തദ്ദേശ സ്വയം ഭരണം- എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്ററുടെ പ്രൈവറ്റ് സിക്രട്ടറിയായി വി.പി.പി മുസ്തഫയെ നിയോഗിച്ചു.ജില്ലയ്ക്ക് മന്ത്രിയെ ലഭിക്കാത്തത് വലിയ ചർച്ചക്കിടയാക്കിയതി നിടയിലാണ് കാസർകോട് നിന്ന് മുസ്തഫ സംസ്ഥാന ഭരണ സിരാകേന്ദ്രത്തിലെ ഉന്നത സ്ഥാനത്ത് അവരോധിക്കപ്പെടുന്നത്. കണ്ണൂർ യൂനിവേഴ്സിറ്റി സിൻഡികേറ്റംഗം, കാസർഗോഡ് ജില്ലാ പഞ്ചായത്തംഗം, സി.പി.ഐ.എം തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച വി.പി.പി മുസ്തഫ മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. നിലവിൽ സി.ഐ.ടി.യു കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് കൂടിയാണ് മുസ്തഫ.
മുസ്തഫക്ക് മുമ്പ് വിവിധ എൽ ഡി എഫ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി കാസർകോട്ടുകാരായ നാലു പേർ പ്രവർത്തിച്ചിട്ടുണ്ട്.
1980ൽ ഡോ
സുബ്ബ റാവുവിന്റെ പി എസ് ആയി മഞ്ചേശ്വരത്തെ ബി എം അനന്തയും, പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി കെ ഹംസയുടെ പി എസ് ആയി അഡ്വ. പി അപ്പുക്കുട്ടനും വിദ്യാഭ്യാസവകുപ്പ് മന്ത്രി ആയിരുന്ന എം എ ബേബിയുടെ പ്രൈവറ്റ് സെക്രട്ടറി ആയി എം രാമകൃഷ്ണനും പ്രവർത്തിച്ചിരുന്നു.
ഏറ്റവും ഒടുവിൽ ഒന്നാം പിണറായി മന്ത്രിസഭാഗമായിരുന്ന ഇ. ചന്ദ്രശേഖരന്റെ പി എസ് ആയി അധ്യാപക നേതാവും കൂടിയായ കയ്യൂരിലെ കെ
പദ്മനാഭൻ പോടോരയും
പ്രവർത്തിച്ചു. മുൻ ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായി മുൻ എസ് എഫ് ഐ നേതാവ് കാഞ്ഞങ്ങാട്ടെ എം രാഘവനും സേവനമനുഷ്ഠിച്ചിട്ടുണ്ട്.