പോലീസിനെ വെട്ടിച്ച് വാഹനമുപേക്ഷിച്ച് രക്ഷപ്പെട്ട മദ്യക്കടത്ത് പ്രതിയെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞങ്ങാട്: വിദേശമദ്യം കടത്തുന്നതിനിടയിൽ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. ഇയാളെ അമ്പലത്തഐ.പി രാജീവൻ വലിയവളപ്പിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി
കർണ്ണാടക നിർമ്മിത വിദേശ മദ്യം കടത്തിയ കാലിച്ചാനടുക്കം മയ്യങ്ങാനത്തെ ശാന്തകുമാരിയുടെ മകൻ അരവിന്ദനാണ് (36) അമ്പലത്തറ പോലീസ് ഇൻ
സ്പെക്ടർ മുൻപാകെ കീഴടങ്ങിയത്.കൊലപാതക ശ്രമകേസുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ.
ഈ മാസം 15 ന് രാത്രി 11.45 ഓടെ കാലിച്ചാനടുക്കത്തിന് സമീപം വാഹന പരിശോധനക്കിടെയാണ് പ്രതി തൻ്റെ KL 60 M 5527 വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. 200 ലിറ്ററോളം മദ്യവും വാഹനവും കസ്റ്റഡിയിലെടുത്ത വെള്ളരിക്കുണ്ട് എസ് ഐ കേസ് അമ്പലത്തറ പോലീസിന് കൈമാറുകയായിരുന്നു അമ്പലത്തറ പോലീസ് ക്രൈം നമ്പർ 240 / 2021 ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം കാലിച്ചാനടുക്കം പ്രദേശത്ത് അമ്പലത്ത എസ് ഐ കെ.വി.മധുസൂദനൻ്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി 130 ലിറ്റർ കർണ്ണാടക നിർമ്മിത വിദേശമദ്യം പിടികൂടിയിരുന്നു. തുടർന്ന് അമ്പലത്തറ പോലീസ് ഐപി യുടെ നിർദ്ദേശാനുസരണം റെയ്ഡും പട്രോളിംഗും ശക്തമാക്കി. ഇതിനിടയിലാണ് അരവിന്ദൻ കീഴടങ്ങിയത്. മലയോര മേഖലയിലെ മദ്യക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇപ്പോൾ അറസ്റ്റിലായ അരവിനനെന്ന് പോലീസ് വ്യക്തമാക്കി.