നിരോധനാജ്ഞ ലംഘിച്ച് നഗരത്തിൽ ബൈക്ക് റാലി നൂറോളം പേർക്കെതിരെ കേസ് ഉണ്ടായേക്കും , രണ്ടുപേരെ അറസ്റ്റ് ചെയ്തു, പോലീസ് വാഹന പരിശോധന ആരംഭിച്ചു.
കാസർകോട് : ജില്ലാ ഭരണാധികാരിയുടെ നിരോധനാജ്ഞ ലംഘിച്ച് നഗരത്തിൽ ബൈക്ക് റാലി നടത്തിയവർക്കെതിരെ പോലീസ് കേസ് എടുക്കും.കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ബൈക്ക് റാലികൾ നടത്തിയത്. ട്രിപ്പിൾസ്സിലും ഹെൽമറ്റ് ധരിക്കാത്ത അമിത ശബ്ദത്തിലും വേഗത്തിലുമാണ് ബൈക്ക് റാലികൾ അരങ്ങേറിയത്. 12 മണി വരെ പോലീസ് സംയമനം പാലിച്ചങ്കിലും ബൈക്ക് റാലികൾ തുടരെത്തുടരെ ഉണ്ടാകാൻ തുടങ്ങിയതോടെ പോലീസ് കേസെടുക്കാൻ നിർബന്ധിതമായി. ഇത്തരത്തിൽ ബൈക്ക് റാലികൾ നടത്തിയവർക്കെതിരെ ഐ പി സി 279 പ്രകാരവും മോട്ടോർ വാഹന നിയമത്തിലെ 194 D 170 (1) തുടങ്ങിയ നിരവധി വകുപ്പുകൾ ചേർത്ത് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു . നെല്ലിക്കുന്ന് ഉളിയത്തടുക്ക പ്രദേശത്തെ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു. രണ്ടു മണിക്ക് ശേഷം നഗരത്തിൽ കർശനമായ പരിശോധന ഉണ്ടാകുമെന്നും നിയമം ലംഘിക്കുന്നവരെ പിടികൂടുമെന്നും പോലീസ് അറിയിച്ചു