സംസ്ഥാന തലത്തില്‍ ഒരു കോടി രൂപയുടെ പള്‍സ് ഓക്സിമീറ്റര്‍ വിതരണം ചെയ്ത് കെ എസ് ടി എ
കാഞ്ഞങ്ങാട്: കോവിഡ് വ്യാപനം കൂടുതൽ തീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി സംസ്ഥാന തലത്തിൽ ഒരുകോടി രൂപയുടെ പൾസ് ഓക്സി മീറ്ററുകൾ നൽകി അധ്യാപക മേഖല യോടൊപ്പം സാമൂഹ്യ സാംസ്കാരിക മേഖലകളിലും കൃത്യമായ ഇടപെടൽ നടത്തുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ അധ്യാപക സംഘടനയായ കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ സ് ടി എ ). പൾസ് ഓക്സിമീറ്റർന്റെ ജില്ലാതല വിതരണ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭയിൽ നഗരസഭാ ചെയർപേഴ്സൺ കെവി സുജാത ഏറ്റുവാങ്ങി നിർവഹിച്ചു. കെ എസ് ടി എ ജില്ലാ പ്രസിഡന്റ് എ ആർ വിജയകുമാർ അധ്യക്ഷനായി. കോവിഡ് രോഗബാധയിൽ ഓക്സിജൻ വ്യതിയാനം
മൂലമാണ് കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത്. ഇത് നേരത്തെ മനസ്സിലാക്കുന്നതിനായി വളരെ എളുപ്പത്തിൽ പൊതുജനങ്ങൾക്ക് ശരീരത്തിലെ ഓക്സിജന്റെ അളവ് മനസ്സിലാക്കാൻ സഹായിക്കുന്ന ഉപകരണങ്ങളാണ് സംസ്ഥാനത്തുടനീളം സംഘടന നൽകിയത്.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഹമ്മദ് അലി, കെവി സരസ്വതി, പി ശ്രീകല, പി മോഹനൻ, പി കമല, കെ വി രാജൻ, പി ബിജു എന്നിവർ സംസാരിച്ചു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി ദിലീപ് കുമാർ സ്വാഗതവും ജില്ലാ ജോ: സെക്രട്ടറി കെ വി രാജേഷ്
നന്ദിയും പറഞ്ഞു. സാലറി ചാലഞ്ച്, വാക്സിൻ ചാലഞ്ച്, കാർഷിക
ചാലഞ്ച്, പ്രളയാനന്തര പുനർ നിർമ്മാണ പ്രവർത്തനങ്ങൾ, പരീക്ഷ നടത്തിപ്പുകൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, മാഷ് ഡ്യൂട്ടി തുടങ്ങിയ
എല്ലാ മേഖലകളിലും കൃത്യമായ ഇടപെടൽ നടത്തുന്നതിനും കെ എസ് ടി എ കഴിഞ്ഞിരുന്നു