ഭക്തിഗാനത്തിനോടൊപ്പം കൊറോണ ബോധവല്‍ക്കരണവും ദേവാലയങ്ങള്‍ സാമൂഹിക പ്രതിബദ്ധത കാട്ടി മാതൃകയാവുന്നു
ചെറുവത്തൂർ ചെറുവത്തൂർ -കാരി ആലിൻകീഴിൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിലാണ് ഉച്ചഭാഷിണിയിലൂടെ ഇപ്പോൾ കോവിഡിനെതിരെയുള്ള ബോധവൽക്കരണ സന്ദേശം പ്രചരിപ്പിക്കുന്നത്. ശ്രീ നെല്ലിക്കാ തുരുത്തികഴകം നിലമംഗത്ത് ഭഗവതി ക്ഷേത്രത്തിൻ്റെ ഉപ ക്ഷേത്രമായ കാരി ശ്രീവിഷ്ണുമൂർത്തി ക്ഷേത്ര, സ്ഥാനികരും ഭരണ സമിതിയംഗങ്ങളും മൂന്നാംവാർഡ് മെമ്പർ ആശ പി, സെക്റ്റർ മജിസ്ട്രേറ്റ് വൽസൻ പിലിക്കോട്, ക്ഷേത്രം പ്രസിഡണ്ട് കെ കൃഷ്ണൻ, സെക്രട്ടറി കണ്ണങ്കെ രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ കോവിഡ് പ്രതിരോധ സന്ദേശം ഭക്തിഗാന സമയത്ത് പ്രചരിപ്പിക്കാൻ തീരുമാനിച്ചത്.
ക്ഷേത്രങ്ങൾ ദേശത്തിൻ്റെ നാശത്തെയില്ലാതാക്കാനുള്ള സംവിധാനമാണെന്ന ആചാര്യ വചനങ്ങൾ അന്വർത്ഥമാക്കിയാണ് ഈ ക്ഷേത്രങ്ങൾ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിച്ച് അർത്ഥവത്തായി പ്രവർത്തിക്കുന്നത്