ബിരിക്കുളം കോളംകുളത്ത് ഒറ്റയ്ക്ക് താമസിച്ച വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി.
ബിരിക്കുളം: ബിരിക്കുളം കോളംകുളത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കോളംകുളത്തെ ഖൈറുന്നിസ ഉമ്മ (50) യെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് പൂട്ടിയ നിലയിലായിരുന്നു. ഖൈറുന്നിസയെ രണ്ട് ദിവസമായി കാണാത്തതിനാൽ അയൽവാസികൾ നടത്തിയ അന്വേക്ഷണത്തിലാണ് വീട്ടിനുള്ളിൽ മരിച്ച വിവരം ഇന്ന് രാവിലെ പുറം ലോകം അറിയുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയം. ഹൃദയാഘാതം മൂലം മരണപ്പെട്ടതാവാമെന്നാണ് പ്രാഥമിക വിവരം. വിവാഹബന്ധം വേർപ്പെടുത്തി ഒറ്റയ്ക്ക് കഴിയുകയാണ് ഖൈറുന്നിസ. മക്കളില്ല. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ ബന്ധുക്കളും, നാട്ടുകാരും സ്ഥലത്ത് എത്തി കൊണ്ടിരിക്കുകയാണ്.