കോവിഡ് ബാധിച്ച് ഗൃഹനാഥന് മരിച്ചു
കാഞ്ഞങ്ങാട്:കോവിഡ് ബാധിച്ച് ചികിൽസക്കിടെ ഗൃഹനാഥൻ മരിച്ചു. രാജപുരംപൂടംകല്ല് അയ്യങ്കാവിലെ ടി. കണ്ണൻ (70) ആണ് ഇന്നലെ രാത്രി ചട്ടംഞ്ചാൽ ടാറ്റ കോവിഡ് ആശുപത്രിയിൽ വെച്ച് മരിച്ചു.കഴിഞ്ഞ ബുധനാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ പിഗ്മി കളക്ഷൻ ഏജൻറ് ആയിരുന്നു . ഭാര്യമാർ: പരേതയായ രാധ, മാധവി. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: പരേതനായ മണികണ്ഠൻ, സൗമ്യ. സഹോദരങ്ങൾ: നാരായണി, ഉണ്ടച്ചി, ഉമ്പിച്ചി, പരേതരായ ചിരുത, അമ്പു, രാമൻ, നാരായണൻ.