വാഹനപകടത്തില്‍ പരിക്കേറ്റചിത്താരി മുക്കൂട് സ്വദേശി മരിച്ചു
കാഞ്ഞങ്ങാട്: വാഹനപകടത്തിൽ പരിക്കേറ്റ
ചികിൽസയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.കോട്ടികുളം സ്വദേശിയും ചിത്താരി മുക്കൂട് സ്ഥിര താമസക്കാരനുമായ ഇ.ഖാലിദ് (56) ആണ് മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിൽസക്കിടെ ഇന്നലെ രാത്രി മരിച്ചത്.കഴിഞ്ഞ മാർച്ച് പത്തിന് രാവിലെ പള്ളിക്കര കല്ലിങ്കലിൽ നടന്ന ഒരു വാഹന അപകടസ്ഥലത്തും നിൽക്കുന്നതിനിടെ മലപ്പുറത്തേക്ക് പോകുന്ന കാർ അമിത വേഗതയിൽ വന്ന് ഇടിക്കുകയായിരുന്നു . റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയായിരുന്നു ഖാലിദ് .
പരേതനായ ഇ.ടി.മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെ മകനാണ്. ഭാര്യ: ഫൗസിയ .മക്കൾ: ഖലിൽ (ഓട്ടോ ഡ്രൈവർ) , ഷഹീൽ ( വിദ്യാർഥി) .സഹോദരങ്ങൾ: മുസ്തഫ (ഗൾഫ്) ,ബഷീർ ,അഷറഫ്, മൂസ ,സുബൈർ ,ഹസൻ , ഹുസൈൻ ,സുഹറാബി.