ആട്ടിന്‍ കൂടില്‍ ബള്‍ബ് കത്തിയില്ല; പരിശോധിക്കാന്‍ എത്തിയ കര്ഷകന് ഷോക്കേറ്റ് മരിച്ചു
മുള്ളേരിയ: കർഷക തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം നാടിനെ നടുക്കി.അഡൂർ കോരിക്കണ്ടം, ഒഡ്യപദവ് പട്ടികജാതി കോളനിയിലെ അഡ്രുവിൻ്റെ മകൻ ഗുദ്ധ (48) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടിൽ വെച്ചാണ് അപകടം. ആട്ടിൻ കൂടിൻ്റെ ബൾബ് കത്താത് പരിശോധിക്കുമ്പോഴാണ് ഷോക്കടിച്ചത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കർഷക തൊഴിലാളിയാണ്. ഭാര്യ: ലളിത, മക്കൾ: അനിൽ കുമാർ, ശൈലജ, സഹോദരൻ : മോഹന
ആദൂർ പോലീസ് സംഭവസ്ഥലത്ത് എത്തി കേസ് എടുത്തു