സുകുമാരന്‍ നായരുടെ കോലം കത്തിച്ച് എന്‍.എസ്.എസ് പ്രവര്‍ത്തകര്‍; പ്രതിഷേധം ആളിക്കത്തിയത് ആലപ്പുഴയില്‍
ആലപ്പുഴ: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ കോലം കത്തിച്ച് എന്‍.എസ്.എസ് പ്രവര്‍ത്തകര്‍. ആലപ്പുഴ മാവേലിക്കര ചെട്ടികുളങ്ങര കോയിക്കല്‍ തറയിലാണ് പ്രതിഷേധ സൂചകമായി ജനറല്‍ സെക്രട്ടറിയുടെ കോലം കത്തിച്ചത്.
ചെട്ടികുളങ്ങര 14-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിലെ ഒരു വിഭാഗം പ്രവര്‍ത്തകരാണ് മുഖ്യമന്ത്രി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്യുന്ന അതേസമയത്ത് കോലം കത്തിച്ചത്.
സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിനെതിരെയായിരുന്നു ജനറല്‍ സെക്രട്ടറിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.
സുകുമാരന്‍ നായര്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹത്തിന്റേത് മാത്രമാണെന്നും എന്‍.എസ്.എസിന്റേത് അല്ലെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
എന്നാല്‍ പരസ്യ പ്രതികരണത്തിന് പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. നേരത്തെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന് രംഗത്ത് എത്തിയിരുന്നു.
കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ യു.ഡി.എഫിനും ബി.ജെ.പിക്കുമൊപ്പം എന്‍.എസ്.എസും കൈകോര്‍ത്തെന്ന് അദ്ദേഹം പറഞ്ഞിരുന്നു