പരിശീലന പറക്കലിനിടെ വ്യോമസേന വിമാനം തകർന്നു വീണു, പൈലറ്റ് മരിച്ചു
ന്യൂഡൽഹി: പരിശീലന പറക്കലിനിടെ പഞ്ചാബിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്നു വീണു. വിമാനത്തിന്റെ പൈലറ്റ് സ്ക്വാഡ്രൺ ലീഡർ അഭിനവ് ചൗധരി അപകടത്തിൽ മരിച്ചു. സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പഞ്ചാബിലെ മോഗയ്ക്കടുത്ത് ബഗപുരന എന്ന സ്ഥലത്താണ് വിമാനം തകർന്ന് വീണത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. രാജ്യത്ത് ഈ വർഷം നടക്കുന്ന മൂന്നാമത്തെ മിഗ് 21 വിമാന അപകടമാണിത്. മാർച്ചിൽ നടന്ന അപകടത്തിൽ ഗ്രൂപ് ക്യാപ്റ്റനായിരുന്ന എ ഗുപ്ത കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിലും എയർഫോഴ്സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.അതിനു മുമ്പ് ജനുവരിയിൽ രാജസ്ഥാനിലെ സുറത്ത്ഗഡിൽ മിഗ് 21 വിമാനം തകർന്നുവീണിരുന്നെങ്കിലും പൈലറ്റ് രക്ഷപ്പെട്ടിരുന്നു.