കാസർകോട് : നബിദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ അഞ്ച് സ്റ്റേഷന് പരിധികളില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയ്ക്ക് ഞായറാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ഇളവുകള്‍ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുള്ള അപേക്ഷകള്‍ പരിഗണിച്ചാണ് ഇളവുകള്‍ പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി. നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങളും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുള്ള അപേക്ഷകള്‍ പരിഗണിച്ച് നിലവില്‍ അഞ്ച് പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയ്ക്ക് നാളെ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ താഴെ പറയുന്ന ഇളവുകള്‍ പ്രഖ്യാ പിക്കുന്നു. 1. കാല് നടയായി നബിദിന റാലി അനുവദിക്കുന്നതാണ്.
2. പ്രസ്തുത റാലി വളരെ സമാധാന പരമായി നടത്തേണ്ടതാണ്.
3. പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാന്‍ പാടുള്ളതല്ല.
4.നബിദിന റാലിയോട് അനുബന്ധിച്ച് റാലിയില്‍ പങ്കെടുക്കുന്നവര്‍ ബൈക്ക്, കാര്‍ എന്നിവ ഉപയോഗിക്കാന്‍ പാടുള്ളതല്ല.
5. നബിദിനറാലിയില്‍ പങ്കെടുക്കുന്ന പുരുഷന്മാര് മുഖം മറയ്ക്കുന്ന മാസ്ക് ഒഴിവാക്കേണ്ടതാണ്.
ഏവര്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ നബിദിനാംശങ്ങള്‍ നേരുന്നു.