കോവിഡ് വീട്ടിലും പരിശോധിക്കാൻ അനുമതി; ആന്റിജൻ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉടൻ വിപണിയിൽ
കോവിഡ് പരിശോധന വീടുകളിൽ സ്വയം നടത്താനുള്ള ആന്റിജൻ റാപ്പിഡ് ടെസ്റ്റ് കിറ്റിന് ഐസിഎംആറിന്റെ അനുമതി. മൈലാബ് ഡിസ്കവറി സൊലൂഷ്യൻസ് ആണ് കിറ്റ് രാജ്യത്ത് വിപണിയിലെത്തിക്കുന്നത്. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന.
കോവിഡ് ലക്ഷണങ്ങളുള്ള ആളുകളും ലാബിൽ പരിശോധന നടത്തി കോവിഡ് പോസിറ്റീവായ ആളുകളുമായി സമ്പർക്കം വന്നവരും മാത്രം ഈ കിറ്റ് ഉപയോഗപ്പെടുത്തുന്നതായിരിക്കും ഉചിതമെന്ന് ഐസിഎംആർ വ്യക്തമാക്കി. മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് പരിശോധന.
മൈലാബ് കോവിസെൽഫ് എന്ന ആപ്പിൽ കിറ്റ് ഉപയോഗിക്കുന്നവർ പരിശോധനാ ഫലം അറിയിക്കണം. പോസിറ്റീവ് ഫലം വരുന്നവർ ക്വാറന്റൈനിലേക്ക് മാറണം എന്നും പറയുന്നു