കോവിഡ് പ്രതിസന്ധി അതിജീവിക്കാന്‍ കുമ്പള ഗവ. ആശുപത്രിക്ക് കുമ്പോല്‍ തങ്ങള്‍ ഓംനി വാന്‍ നല്കി
കുമ്പള:കോവിഡ് രണ്ടാം വ്യാപനത്തിന്റെ പ്രതിസന്ധിയില്‍ കുമ്പള സിഎച്ച്സിക്ക് കുമ്പോല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ഓമ്നി വാന്‍ നല്കി. സിഎച്ച്സി പരിസരത്ത് തങ്ങളുടെ പ്രതിനിധി ഡോ. സയ്യിദ് ഷുഹൈബ് തങ്ങള്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ ദിവാകര്‍ റായിക്ക് താക്കോല്‍ കൈമാറി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷ്റഫ്, പ്രേമാവതി, ബി എ റഹ്മാന്, അന്‍വര്‍ ഹുസൈന്, സി എ സുബൈര്‍, കെ വി യൂസഫ്, സിദ്ദീഖ് ദണ്ഡഗോളി, അന്‍സാര്‍, ബാല ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.