എന്തൊരു അശ്ലീലമാണ് അത്, നാലാംകിട ഗോസിപ്പിങ്ങിന്റെ നിലവാരം: മാതൃഭൂമി തലക്കെട്ടിനെ വിമര്‍ശിച്ച് ഹരീഷ് വാസുദേവന്‍
കൊച്ചി:മുഹമ്മദ് റിയാസിന്റെയും ആര് ബിന്ദുവിന്റെയും മന്ത്രിസ്ഥാനം സംബന്ധിച്ച് മാതൃഭൂമി പത്രത്തില്‍ വന്ന തലക്കെട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകന് ഹരീഷ് വാസുദേവന്‍. ”സ്വന്തം കഴിവുപയോഗിച്ച് പതിറ്റാണ്ടുകളായി പല പോസ്റ്റുകളിലും ഇരുന്ന്, പല തിരഞ്ഞെടുപ്പുകള്‍ ജയിച്ച് എത്രയോ ജനങ്ങളുടെ നേതാവായി അംഗീകരിക്കപ്പെട്ട മനുഷ്യരെ അവരുടെ രാഷ്ട്രീയ സ്വത്വം അംഗീകരിക്കാതെ, ഭാര്യ, മരുമകന് എന്നൊക്കെ ചില മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത് കേട്ടു. ഇന്ന് മാതൃഭൂമി പത്രത്തിന്റെ ഹെഡ്ലൈന്റെ ഭാഗവുമാണ് അത്. എന്തൊരു അശ്ലീലമാണ് അത്. തോന്നുന്നില്ലേ? ഒരു നാലാംകിട ഗോസിപ്പിങ്ങിന്റെ നിലവാരം?” ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്:
സ്വന്തം കഴിവുപയോഗിച്ച് പതിറ്റാണ്ടുകളായി പല പോസ്റ്റുകളിലും ഇരുന്ന്, പല തെരഞ്ഞെടുപ്പുകള്‍ ജയിച്ച് എത്രയോ ജനങ്ങളുടെ നേതാവായി അംഗീകരിക്കപ്പെട്ട മനുഷ്യരെ അവരുടെ രാഷ്ട്രീയ സ്വത്വം അംഗീകരിക്കാതെ, ഭാര്യ, മരുമകന് എന്നൊക്കെ ചില മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത് കേട്ടു. ഇന്ന് മാതൃഭൂമി പത്രത്തിന്റെ ഹെഡ്ലൈന്റെ ഭാഗവുമാണ് അത്.
എന്തൊരു അശ്ലീലമാണ് അത്. തോന്നുന്നില്ലേ? ഒരു നാലാംകിട ഗോസിപ്പിങ്ങിന്റെ നിലവാരം? ടെലിവിഷന്‍ ചാനലുകളില്‍ ലൈവ് വിവരണം നടത്തുന്ന ചിലരും തൃശൂര്‍ മുന്‍ മേയര്‍ ശ്രീമതി.ഞ ബിന്ദുവിനെയും ഉഥഎക അഖിലേന്ത്യാ പ്രസിഡന്റായ മുഹമ്മദ് റിയാസിനെയും ഒക്കെ ഭാര്യ, മരുമകന് എന്നൊക്കെയാണ് പരിചയപ്പെടുത്തുന്നത്.
വനിതാ പ്രാതിനിധ്യമായും യുവത്വത്തിന്റെ പ്രാതിനിധ്യമായും ജില്ലാ പരിഗണനയും വെച്ച് ഒരു ബന്ധുത്വവുമില്ലാതെ പരിഗണിക്കപ്പെടേണ്ട പേരുകള്‍ തന്നെയല്ലേ ഇവര്‍ രണ്ടും? ഉഥഎക യില്‍ നിന്നോ ജനാധിപത്യ മഹിളാ അസോസിയേഷനില്‍ നിന്നോ സീനിയോറിറ്റി ഉള്ള, ജയിച്ച ങഘഅ മാരില്‍ നിന്ന് അല്ലാതെ മറ്റാരെയാണ് പാര്‍ട്ടി മന്ത്രിയാക്കുക? അര്‍ഹരായ മറ്റാരെയെങ്കിലും മാനദണ്ഡ വിരുദ്ധമായി തഴഞ്ഞാണ് ഇവര്‍ക്ക് സ്ഥാനം നല്‍കിയത് എന്നൊരു പരാതി പോലും കേട്ടില്ല.
മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിച്ച ശേഷമല്ലല്ലോ റിയാസ് ഉഥഎക യുടെ അഖിലേന്ത്യാ പ്രസിഡന്റ് ആയത്. അ. വിജയരാഘവന്റെ ചെലവിലല്ല ബിന്ദു ടീച്ചര്‍ നേതാവായത്. പിന്നെന്തിനാണീ ബന്ധുത്വ വര്‍ണ്ണന??
വീണ ജോര്‍ജ്ജ് എന്ന കേരളമറിയുന്ന മാധ്യമപ്രവര്‍ത്തക തന്റെ കഴിവ് തെളിയിച്ച ശേഷം ആറന്മുളയില് മത്സരിക്കാന്‍ വരുമ്പോഴും, അത്രപോലും ആളുകള്‍ അറിയാത്ത അവരുടെ ഭര്‍ത്താവിന്റെ കെയ്റോഫിലാണ് എന്ന് പറഞ്ഞവരുണ്ട്. ഇപ്പോഴെന്ത് പറയുമോ ആവോ
ഇവരൊക്കെ മന്ത്രിമാരായി തിളങ്ങുമ്പോള്‍ മാത്രമാകും ഈ ഭാര്യ/മരുമകന് ഐഡന്റിറ്റി ഒക്കെ അവസാനിപ്പിക്കുക
മാധ്യമസമൂഹമെങ്കിലും മാനസികമായി അല്‍പ്പം കൂടി വളര്‍ച്ച കാണിക്കേണ്ടതാണ്.