കാലിച്ചാനടുക്കത്ത് കർണ്ണാടക മദ്യവിൽപ്പന വ്യാപകം;
130 ലിറ്റർ മദ്യം അമ്പലത്തറ പോലീസ് പിടിച്ചെടുത്തു.
കാഞ്ഞങ്ങാട്: അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച കർണ്ണാടക നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. അമ്പലത്തറ പോലീസ് സബ് ഇൻസ് പെക്ടർ മധുസൂദനൻ മടിക്കൈയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തായന്നൂർ ശാസ്താംപാറയിലെ എസ് സി / എസ് ടി കമ്മ്യൂണിറ്റി ഹാളിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച 130 ലിറ്റർ കർണ്ണാടക വിദേശമദ്യം പിടിച്ചെടുത്തത്.
തായന്നൂർ, കാലിച്ചാനടുക്കം പ്രദേശങ്ങളിൽ വ്യാപകമായി കർണ്ണാടക മദ്യം വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ റെയ്സിലാണ് വിദേശമദ്യം പിടിച്ചെടുത്തത് മദ്യവേട്ടയിൽ എസ് ഐക്കൊപ്പം സി പി ഒ മാരായ രഞ്ജിത്ത്, രതീഷ് രാജേഷ് എന്നിവരും പങ്കെടുത്തു. കഴിഞ്ഞ ആഴ്ചയിൽ പട്രോളിംഗിനിടെ വെള്ളരിക്കുണ്ട് എസ് ഐ വാഹന പരിശോധനയ്ക്കിടെ കാറിനെ പിന്തുടർന്ന് കാലിച്ചാനടുക്കത്തുനിന്ന് 32 കെയ്സോളം കർണ്ണാടക വിദേശമദ്യം പിടിച്ചെടുത്തിരുന്നു. കാറിൻ്റെ ഉടമസ്ഥൻ തായന്നൂർ സ്വദേശിക്കെതിരെ കേസെടുത്തങ്കിലും ഇയാളെ ഇരുവരെ പിടികൂടിയിട്ടില്ല ഇയാർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് നാട്ടുകാർ പറയുന്നു.കാലിച്ചാനടുക്കം കേന്ദ്രീ കരിച്ച് വ്യാപകമായി വിദേശമദ്യവിൽപ്പന നടക്കുന്നുണ്ടെങ്കിലും പോലീസിൻ്റെ ഭാഗത്തു നിന്നും കാര്യമായ നടപടിയുണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ കാലിച്ചാനടുക്കത്തേക്ക് കിലോമീറ്ററുകളുടെ യാത്രയുണ്ട് ഇതിനിടയിൽ മദ്യമാഫിയകളുടെ ആൾക്കാർ കൃത്യമായി വിവരം കൈമാറുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്. വിവരം ലഭിച്ച് പോലീസ് സ്ഥലത്തെത്തുമ്പേഴേക്കും മദ്യവിൽപ്പനക്കാർ സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നു. നാട്ടിലെ ചില പ്രമുഖരുടെ ഒത്താശയോടെയാണ് കച്ചവടമെന്നതിനാൽ ഇത്തരക്കാർക്ക് സംരക്ഷണവും ലഭിക്കുന്നു. വരും ദിവസങ്ങളിൽ പട്രോളിംഗും, റെയ്ഡുകളും ശക്തമാക്കുമെന്ന് അമ്പലത്തറ പോലീസ് വ്യക്തമാക്കി.